“ഞങ്ങൾ ഒരുപാട് മിസ് ചെയ്തു”; കൈകുഞ്ഞുമായി ക്ലാസ്സിലെത്തിയ അധ്യാപികയെ സന്തോഷത്തോടെ വരവേറ്റ് കുരുന്നുകൾ

author-image
admin
Updated On
New Update

publive-image

സന്തോഷങ്ങൾ പങ്കുവെക്കാൻ ആണല്ലേ ഇഷ്ടപെടാത്തത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര സ്വീകാര്യത നൽകിയതും. ലോകത്തിന്റെ വിവിധ കോണിലെ കാര്യങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. രസകരവും കൗതുകവും നിറഞ്ഞ എത്ര എത്ര വീഡിയോകളാണ് ദിവസവും നമ്മൾ കാണുന്നത്.

Advertisment

അങ്ങനെ സോഷ്യൽ മീഡിയ കീഴടക്കിയ രസകരമായ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കൈക്കുഞ്ഞുമായി ക്ലാസ്സിലേക്കെത്തിയ അധ്യാപികയെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുരുന്നുകൾ. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ് അധ്യാപികർ. അറിവിന്റെയും നന്മയുടെയും ആദ്യാക്ഷരം പകർന്നു നൽകിയവർ. പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയെയും കുഞ്ഞിനേയും സന്തോഷത്തോടെ സ്വീകരിക്കുകയാണ് വിദ്യാർത്ഥികൾ.

ജൂലിയ എന്ന അധ്യാപികയാണ് നീണ്ട നാളത്തെ അവധിയ്ക്ക് ശേഷം ക്ലാസിലേക്ക് തിരിച്ചു എത്തിയത്. കുട്ടികളെല്ലാം മിസ് ജൂലിയ’ എന്ന് ഒരേ സ്വരത്തിൽ വിളിച്ചുകൊണ്ട് അധ്യാപികയ്ക്ക് ചുറ്റും ഓടി എത്തുകയാണ്. ടീച്ചറെ ഞങ്ങൾ ഒരുപാട് മിസ് ചെയ്‌തെന്നും കുട്ടികൾ പറയുന്നുണ്ട്. ടീച്ചറെയും അധ്യാപികയെയും കണ്ട ആഹ്ലാദത്തിൽ തുള്ളിച്ചാടുകയായിരുന്നു കുട്ടികൾ.

അദ്ധ്യാപിക വളരെ സ്നേഹത്തോടെ തന്നെ അവരെ ചേർത്തുനിർത്തുകയായിരുന്നു. കുഞ്ഞിനെ ചുറ്റും കൂടി നിന്ന് കുട്ടികൾ തൊട്ടു നോക്കുകയും കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊക്കെ കുട്ടികൾ അധ്യാപികയോട് ചോദിക്കുന്നുണ്ട്. പെൺകുട്ടിയാണെന്ന് ടീച്ചർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം.

കുട്ടികൾക്ക് അധ്യാപികർ എത്രത്തോളം പ്രിയപ്പെട്ടവർ ആണ് എന്നതിനുള്ള തെളിവാണ് ഈ വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കുട്ടികൾക്ക് ടീച്ചറോടുള്ള സ്നേഹവും കുട്ടികളെ ഈ അധ്യപികയെ ഒരുപാട് മിസ് ചെയ്‌തെന്നും ആളുകൾ കമന്റുകൾ നൽകി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.

Advertisment