രാജവെമ്പാലയുമൊത്ത് ഫോട്ടോ ഷൂട്ട്; സോഷ്യൽ മീഡിയൽ വൈറലായി പെൺകുട്ടി

author-image
admin
Updated On
New Update

publive-image

പൊതുവെ വന്യജിവികളെ മനുഷ്യർക്ക് പേടിയാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് രാജവെമ്പാല. എന്നാൽ വന്യജീവികളുമായി ആളുകൾ ഇടപഴകുന്ന ഒരുപാട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കാറുണ്ട്. അതിൽ പലതും കാഴ്‌ച്ചക്കാരെ അമ്പരപ്പിക്കുന്നവയാണ്.

Advertisment

അത്തരത്തിലോരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാമ്പുകളെ പൊതുവെ ഒരു പേടി പലർക്കും ഉണ്ട്. എന്നാൽ തെല്ലും ഭയക്കാതെ രാജവെമ്പാലയുടെ വീഡിയോ എടുക്കുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ താരം.

ഫോട്ടോഷൂട്ട് നടക്കുന്നത് കാടുമായി സാമ്യമുള്ള സ്ഥലത്താണ്. വീഡിയോ കണ്ടാൽ തോന്നും പാമ്പ് പെൺകുട്ടിക്ക് വീഡിയോ എടുക്കുന്നതിനായി നിന്നു കൊടുക്കുകയാണെന്ന്. പാമ്പ് അരികിൽ എത്തിയെങ്കിലും പെൺകുട്ടി ഭയപ്പെടുകയോ ,ഓടുകയോ ചെയ്യുന്നില്ല.

ഒടുവിൽ സംഭവിക്കുന്നത് കാഴ്‌ച്ചക്കാരെ ഞെട്ടിപ്പിക്കുന്നതാണ്. വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ വ്യക്തമല്ല. കാഴ്ചക്കാരിൽ പലരും അഭിപ്രായപ്പെടുന്നത് ഇത് വ്യാജമാണെന്നാണ്.

https://www.kooapp.com/koo/abhiram052/e853fb9d-3bc7-4446-a13a-3ef7656272d2

Advertisment