Advertisment

‘ചില്ലിന്റെ ചെരിപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം’; പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ പ്രചോദനം കൊണ്ട് മിസ് ഇന്ത്യ സിനി ഷെട്ടി

author-image
admin
New Update

publive-image

Advertisment

കർണാടകയിലെ ഉഡുപ്പി സ്വദേശിയായ സിനി ഷെട്ടി കഴിഞ്ഞ ദിവസമാണ് ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 സൗന്ദര്യകിരീടം സ്വന്തമാക്കിയത്. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഇടൈംസിന് നൽകിയ അഭിമുഖത്തിൽ സിനി ഷെട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ‍ വൈറലാവുന്നത്. അത് മറ്റരേയും കുറിച്ചല്ല സിനി ഷെട്ടി പറഞ്ഞത്. മിസ് വേൾ‍ഡ് 2000 കിരീട നേട്ടത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളിൽ നിന്ന് പ്രചോദനം കൊണ്ടിട്ടാണ് സിനി ഷെട്ടി പ്രിയങ്കയുടെ ആരാധികയായി മാറിയത്.

ലണ്ടനിലെ മില്ലേനിയം ഡോമിൽ നടന്ന മിസ് വേൾഡ് മത്സരത്തിലാണ് 18 കാരി പ്രിയങ്ക ചോപ്ര കിരീടം ചൂടിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 95 മത്സരാർഥികളെ പിന്തള്ളിയായിരുന്നു നേട്ടം. ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ മിസ് വേൾഡ് ആയിരുന്നു പ്രിയങ്ക. പിന്നീട് ബോളിവുഡ് താരമായും ആഗോള സെലിബ്രിറ്റിയായും പ്രിയങ്ക ചോപ്ര വളർന്നു.

‘‘എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച ബ്യൂട്ടി ക്വീൻ മിസ് വേൾ‍ഡ് 2000 ജേതാവായ പ്രിയങ്ക ചോപ്രയാണ്. ചിലരുടെ വാക്കുകൾ നമ്മളിൽ തറച്ചു നിൽക്കും. വിജയിക്കാനുള്ള ആഗ്രഹം വർധിപ്പിക്കും. ഞാൻ അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ചില്ലിന്റെ ചെരിപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം’ എന്നായിരുന്നു. അതു കേട്ടതു മുതൽ ഞാൻ പ്രിയങ്കയുടെ ആരാധികയായി’’– സിനി പറഞ്ഞു.

‘ചില്ലിന്റെ ചെരിപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം’– മിസ് വേൾ‍ഡ് 2000 കിരീട നേട്ടത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞതാണീ വാക്കുകൾ. ഈ വാക്കുകൾ പ്രചോദനമാക്കി നടത്തിയ യാത്രയാണു എന്നെ മിസ് ഇന്ത്യ 2022 ജേതാവാക്കിയത്. ആ അഭിമുഖം കണ്ടതിനുശേഷം താൻ പ്രിയങ്കയുടെ ആരാധികയായെന്നും ഇടൈംസിന് നൽകിയ അഭിമുഖത്തിൽ സിനി ഷെട്ടി പറഞ്ഞു.

ജീവിതത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ട്. മാതാപിതാക്കൾ, മെന്റർ, പരിശീലകർ എന്നിങ്ങനെ അതു നീളും. എങ്കിലും കൂടുതൽ സ്വാധീനിച്ച വ്യക്തി മുത്തശ്ശിയാണ്. ആഗ്രഹം, അറിവ്, മൂല്യങ്ങൾ, ബഹുമാനം എന്നിവയുള്ള ഒരാളണ് മുത്തശ്ശി. മുത്തശ്ശിയുടെ മാർഗനിർദേശങ്ങളും പ്രയത്നങ്ങളുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും സിനി പറഞ്ഞു.

കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് സിനി ഷെട്ടി. മുംബൈ ഘട്കോപ്പറിലെ ഹോട്ടൽ ഉടമ സദാനന്ദ ഷെട്ടിയുടെയും ഹേമയുടെയും മകളായ സിനി ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) കോഴ്സ് ചെയ്യുന്നു. ഭരതനാട്യം നർത്തകിയും മോഡലുമാണ്.

Advertisment