/sathyam/media/post_attachments/qmUkcjNxrqM4ilOSj0J4.jpg)
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നു പറയുന്നതുപോലെ തന്നെ പ്രായവും ഒരു ഘടകമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍സ്വദേശികളായ ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ ലിയാഖത്ത് അലിയും 19 കാരിയായ ഷുമൈലയും തമ്മിലുള്ള പ്രണയത്തിന്‍റെ പ്രധാന ഘടകം ഒരു മൂളിപ്പാട്ടാണ്.
ലാഹോറില്‍ വച്ച് പ്രഭാത സവാരിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഒരു മൂളിപ്പാട്ടാണ് ഇവരുടെ പ്രണയത്തിന് വഴി തുറന്നത്. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. അതില്‍ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കി. പിന്നാലെ ഇരുവരും പ്രണയത്തിലായി. നാല് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ വിവാഹിതരാകുന്നത്.
പ്രണയത്തില്‍ പ്രണയം മാത്രമാണ് ഉള്ളത്. പ്രായമോ മതമോ ഒന്നും പ്രസക്തമല്ല. തങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്നാല്‍ അവരെ പറഞ്ഞുസമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു.
പ്രണയിക്കാന്‍ പ്രായ പരിധി ഇല്ല എന്നാണ് ലിയാഖത്ത് പറയുന്നത്. പ്രമേഹമോ രക്ത സമ്മര്‍ദ്ദമോ ഒന്നും തനിക്കില്ല. ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ്. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്ത തലങ്ങളാമുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us