സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 10, 2018

സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭാസത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. എം.എസ്‌സി, എം.ഫില്‍, എം.ടെക്, എം.ഫാം, എം.വി.എസ്‌സി. തത്തുല്യ കോഴ്‌സുകള്‍, സയന്‍സുമായി ബന്ധപ്പെട്ട പിഎച്ച്.ഡി. കോഴ്‌സുകള്‍ക്കാണ് ലഭിക്കുക.

പ്രായം: 27-45. എന്‍ജിനീയറിങ്, ടെക്‌നോളജി, തത്തുല്യ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവരാവണം.

എം.എസ്‌സി, എം.ബി.ബി.എസ്. തത്തുല്യ കോഴ്‌സുകള്‍ക്ക് 20,000 രൂപ വീതവും എം.ഫില്‍, എം.ടെക്, എം.ഫാം, എം.വി.എസ്.സി. തത്തുല്യ കോഴ്‌സുകള്‍ക്ക് 25,000 രൂപവീതവും പിഎച്ച്.ഡി. പ്രോഗ്രാമിന് 30,000 രൂപവീതവും പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും.

അവസാന തീയതി ജനുവരി 19. വിവരങ്ങൾക്ക്: http://115.112.95.114/wosc/online/Control.do?_main=488t3s​

×