ടെലി കോൺഫറൻസുകൾക്കിടയിൽ ലൈവ് ഭാഷാ വിവർത്തനം ഏർപ്പെടുത്താൻ സൂം; മുപ്പതോളം ഭാഷകളിൽ തർജ്ജമകളുടെ ലൈവ് കൈയ്യെഴുത്തുപ്രതികൾക്കുളള സാങ്കേതിക സംവിധാനവും ഏർപ്പെടുത്തും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാഷിങ്ടൺ: ജനപ്രിയ ടെലികോൺഫറൻസിംഗ് സേവന ആപ്പായ സൂം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ടെലി കോൺഫറൻസുകൾക്കിടയിൽ ലൈവ് ഭാഷാ വിവർത്തനം ഉൾപ്പെടെയാണ് സൂമിൽ പുതിയതായി വരിക. കഴിഞ്ഞ ദിവസം നടന്ന സൂം ടോപ്പിയ കോൺഫറൻസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

മുപ്പതോളം ഭാഷകളിൽ തർജ്ജമകളുടെ ലൈവ് കൈയ്യെഴുത്തുപ്രതികൾക്കുളള സാങ്കേതിക സംവിധാനവും കമ്പനി അണിയറയിൽ ഒരുക്കുന്നുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഇത് വരുമെന്നാണ് സൂചന. പെയ്ഡ് അക്കൗണ്ടുകളിലാണ് തത്സമയ വിവർത്തന സേവനം സൂം ഏർപ്പെടുത്തുക.

ഇതും അടുത്തവർഷം അവസാനത്തോടെയാകും വരിക. 12 ഭാഷകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തുക. ഫേസ്ബുക്കിന്റെ വെർച്വൽ റിയാൽറ്റി പ്ലാറ്റ്‌ഫോമിലേക്കും സൂം കടന്നുവരുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കൊറോണക്കാലത്താണ് സൂം ആപ്പ് കൂടുതൽ ജനപ്രിയമായത്.

ഐടി കമ്പനികൾ ഉൾപ്പെടെ വ്യാപകമായി സൂം ആപ്പിന്റെ സേവനം വിനിയോഗിച്ചു തുടങ്ങിയിരുന്നു. സംസാരിക്കുമ്പോൾ ഒരുമിച്ച് ഡൂഡിൽ ചെയ്യാനും മീറ്റിംഗുകളിൽ വൈറ്റ്‌ബോർഡുകൾ സൃഷ്ടിക്കാനും പങ്കിടാനും സൂം നിലവിൽ അനുവദിക്കും.

അടിസ്ഥാന ഡ്രോയിംഗ് ഉപകരണങ്ങൾ ഇപ്പോൾ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇനി സൂം വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവരുടെ ബോർഡുകളിൽ സ്റ്റിക്കി കുറിപ്പുകളും ഡ്രോയിംഗുകളും അഭിപ്രായങ്ങളും ചേർക്കാനും ആവശ്യമുള്ളപ്പോൾ അവ കാണാനും കഴിയും.

NEWS
Advertisment