കൊല്ലത്ത് ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം; പഴങ്കഞ്ഞിയും മീന്‍കറിയും കഴിച്ച് മോഷ്ടാക്കള്‍ ഹോം തിയേറ്ററുമായി മുങ്ങി

ഇതേ ഹോട്ടലിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.

New Update
HOTTEL11

കൊല്ലം: കോട്ടുക്കല്‍ ജങ്ഷന് സമീപം ഹോട്ടല്‍ കുത്തിത്തുറന്ന് േമാഷണം. യു.പി. സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അഖില ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഹോം തിയേറ്ററുമായി കടന്നുകളഞ്ഞു. ഹോട്ടലിലെ മേശയും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

Advertisment

പഴങ്കഞ്ഞിയും മീന്‍കറിയുമെടുത്ത് കഴിച്ച ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടതെന്ന് ഹോട്ടലിടുമ അമ്പിളി പറഞ്ഞു. സംഭവത്തില്‍ ഹോട്ടലുടമ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. സിസിടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേ ഹോട്ടലിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.

Advertisment