Advertisment

പിറന്നാൾ ദിനത്തിൽ ഒൺലൈൻ വഴി ഓർഡർ ചെയ്ത കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം

New Update
cake girl death.jpg

പട്യാല: ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പിറന്നാൾ ദിനത്തിൽ പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഭവം. പട്യാലയിലെ ബേക്കറിയിൽ നിന്നാണ് ഓൺലൈൻവഴി കുഞ്ഞിന്റെ കുടുംബം കേക്ക് ഓർഡർ ചെയ്തത്. വൈകുന്നേരം 7 മണിയോടെ എല്ലാവരും കേക്ക് കഴിക്കുകയും, തുടർന്ന് രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടും ചെയ്‌തതായി പൊലീസ് പറയുന്നു.

Advertisment

ഇതേ കേക്ക് കഴിച്ച ജാൻവിയുടെ സഹോദരങ്ങളാണ് ആദ്യം ഛർദ്ദിച്ചത്. തുടർന്ന് ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും ഇടയ്ക്കിടെ ജാൻവി പറഞ്ഞുകൊണ്ടേയിരുന്നു. അൽപ്പസമയത്തിനകം ജാൻവി ഉറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേദിവസം ആരോഗ്യം വഷളായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Advertisment