/sathyam/media/media_files/yj8ImC1A98vstadpskAU.jpg)
കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാന്‍ രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ യുവതി ഒടുവില്‍ ഒരു അപേക്ഷ പിന്‍വലിച്ചു. പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലെ അപേക്ഷയാണ് പിന്‍വലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവ് അപേക്ഷ പിന്‍വലിക്കുകയാണെന്ന് ആറിയിച്ചു. പുനലൂര്‍, പത്തനാപുരം സ്വദേശികളെ വിവാഹം കഴിക്കാനായാണ് യുവതി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്.
ഇവരുടെ അപേക്ഷ തള്ളാനുള്ള നടപടികള്‍ നടക്കുകയാണ്. അതേസമയം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാന്‍ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നല്‍കിയത്. പിന്നാലെ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും അപേക്ഷ നല്‍കി. യുവതിയുടെ അപേക്ഷയില്‍ ഇതോടെ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us