തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ വില്‍പ്പന; കൊല്ലത്ത് അന്തര്‍ സംസ്ഥാന കഞ്ചാവുകടത്ത് സംഘം പിടിയില്‍

വധശ്രമം കഞ്ചാവ് കടത്ത് പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.

New Update
arrested 231

കൊല്ലം: അന്തര്‍ സംസ്ഥാന കഞ്ചാവുകടത്ത് സംഘം പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നും പുനലൂരിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരവെ മൂന്നുപേരെയാണ് പുനലൂര്‍ പോലീസും കൊല്ലം റൂറല്‍ ജില്ലാ ഡാന്‍സഫ് ടീമും ചേര്‍ന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വച്ച് പിടികൂടിയത്. പുനലൂര്‍ മൂര്‍ത്തിക്കാവ് സ്വദേശി ഷാന്‍, ചാലക്കോട് സ്വദേശി സലിം ഷാ ഷാജഹാന്‍, കാഞ്ഞിരമല സ്വദേശി  ആഷിക് (സുബൈദ) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

ഇവരില്‍നിന്നും രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറു പൊതികളിലാക്കി സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. വധശ്രമം കഞ്ചാവ് കടത്ത് പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. ജില്ലാ പോലീസ് മേധാവി സുനില്‍ എം.എല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ജില്ലാ ഡാന്‍സഫ് ടീമും പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദ് പുനലൂര്‍ കഐഎസ്എച്ച്ഒ ടി.  രാജേഷ് കുമാര്‍ എസ്‌ഐമാരായ അനീഷ് എം.എസ്. അജികുമാര്‍, ഉദയന്‍ സി.പി.ഐമാരായ ഗിരീഷ് എബി, വിഷ്ണു മണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment