/sathyam/media/media_files/EeXS6Q3BFE0nSoxhtOV1.png)
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാത്രിയില്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂണരം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (23) ഇവരുടെ ആറുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പൂണറത്തിന്റെ മകന്‍ സമീപത്ത് ജോലിക്ക് പോയ ശേഷമായിരുന്നു കൊലപാതകം.
വീടിന്റെ മുറ്റത്താണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരം പൂര്‍ണമായും കത്തി നിലയിലും മറ്റ് മൃതദേഹങ്ങള്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ മുറ്റത്തേക്ക് വലിച്ചിഴച്ച് കത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാള്‍ കൊലപ്പെട്ടവരുടെ ബന്ധുവാണെന്നും കൊല്ലപ്പെട്ടവര്‍ കര്‍ഷകരാണെന്നും മോഷണ ശ്രമത്തിനിടയല്ല കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ജോധ്പൂര്‍ റൂറല്‍ എസ്പി ധര്‍മേന്ദ്ര സിങ് യാദവ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തി. കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി.