Advertisment

ഇന്ത്യയിലെ കൗമാരക്കാരില്‍ 25 ശതമാനം പേര്‍ക്കും മാതൃഭാഷയിലെ രണ്ടാം ക്ലാസ് നിലവാരത്തിലുള്ള പാഠപുസ്തകങ്ങള്‍ വായിക്കാന്‍ അറിയില്ല; ലജ്ജിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

New Update
handwriting.jpg

ഡൽഹി: ഇന്ത്യയിലെ കൗമാരക്കാരില്‍ 25 ശതമാനം പേര്‍ക്കും മാതൃഭാഷയിലെ രണ്ടാം ക്ലാസ്  നിലവാരത്തിലുള്ള പാഠപുസ്തകങ്ങള്‍ വായിക്കാന്‍  അറിയില്ലെന്ന് റിപ്പോര്‍ട്ട്. 14നും 18 വയസിനുമിടയിലുള്ള 25 ശതമാനം പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണിത് . എഎസ്ആര്‍ 2023 ബിയോണ്ട് ബേസിക്‌സ് എന്ന പേരിലുള്ള സര്‍വേ  പ്രഥം എന്ന  ഫൗണ്ടേഷനാണ് നടത്തിയത്.  34,745 കൗമാരക്കാരെയാണ് സര്‍വേയ്ക്ക് വിധേയമാക്കിയത്.

26 സംസ്ഥാനങ്ങളിലായി 28 ജില്ലകളിലെ വിദ്യാർഥികളില്‍ നടത്തിയ സർവേയില്‍ എല്ലാ വലിയ സംസ്ഥാനങ്ങളിലെയും ഒരു ഗ്രാമീണ ജില്ലയെ എങ്കിലും ഉള്‍പ്പെടുത്തിയിരുന്നു.42 ശതമാനത്തോളം കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരം പോലും വായിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 57.3 ശതമാനം പേര്‍ക്ക് മാത്രമേ ഒരു വാക്യമെങ്കിലും ഇംഗ്ലീഷില്‍ വായിക്കാന്‍ സാധിക്കുന്നുള്ളു. ഇംഗ്ലീഷ് വായിക്കാനറിയുന്നവരില്‍ മൂന്നില്‍ ഒന്ന് പേര്‍ക്ക് മാത്രമേ അതിന്റെ അര്‍ഥം അറിഞ്ഞ് വായിക്കാനും സാധിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.



കണക്കിന്റെ കാര്യത്തിലും ഇത്തരം അപകടരമായ സ്ഥിതിവിശേഷമാണുള്ളത്. മൂന്നാം തരത്തിലോ നാലാം തരത്തിലോ പഠിപ്പിക്കുന്ന ഒറ്റക്ക സംഖ്യ ഉപയോഗിച്ച് മൂന്നക്ക സംഖ്യയെ ഹരിക്കുന്ന ഗണിതം അറിയാവുന്നവരുടെ ശതമാനം 43.3 ശതമാനമാണ്.

Advertisment