/sathyam/media/media_files/Dq80cPFVaUXLMhTQfJaM.jpg)
കൊട്ടാരക്കര:ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് പറഞ്ഞു. വന്ദനാദാസിന്റെ രക്തം പ്രതി സന്ദീപിന്റെ വസ്ത്രങ്ങളിലുണ്ടെന്ന ശാസ്ത്രീയ പരിശോധനാ ഫലവും മറ്റും തെളിവുകളുടെ പരിശോധനാഫലവും മറ്റും അന്വേഷണ സംഘത്തിന് ലഭിച്ചു. സര്‍ജിക്കല്‍ സിസേഴ്‌സ് ഉപയോഗിച്ചാണ് കുത്തിയതെന്നും കണ്ടെത്തി.
17 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. പോലീസുകാരും ഹോംഗാര്‍ഡും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളുടെയും മൊഴികളാണുള്ളത്. മെയ് 10ന് പുലര്‍ച്ചെ 4.30നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനും മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ ഡോ. വന്ദനാദാസി(25)നെ ചികിത്സയ്ക്കെത്തിയ സന്ദീപ് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us