/sathyam/media/media_files/TiQAXhurnT4FYmecVzac.jpg)
കൊല്ലം: പരവൂരില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. സര്‍വകലാശാല മുന്‍ ജീവനക്കാരനായ 75കാരനാണ് തട്ടിപ്പിനിരയായത്.
കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75കാരനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു.
വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുക്കുകയായിരുന്നു. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഇങ്ങനെ 11 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്ന് തട്ടിപ്പിനിരയായ വ്യക്തി സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസിന്റെ നിര്‍ദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75കാരന്‍ പട്ടത്തെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി. പോലീസ് ഇവടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us