രാമന്‍കുളങ്ങരയില്‍ മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

വിനോദിന്റെ തല ഉള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെങ്കിലും കൂടെയുള്ള രണ്ടു തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി മണ്ണ് നീക്കം ചെയ്തു.

New Update
ramankulangara 1

കൊല്ലം: രാമന്‍കുളങ്ങര ഫ്‌ളാറ്റിന് സമീപത്തെ കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കല്ലുപുറം സ്വദേശി വിനോദാണ് അപകടത്തില്‍പ്പെട്ടത്. കിണറില്‍നിന്നു മണ്ണുമാറ്റുന്നതിനിടയില്‍ വിനോദിന്റെ ദേഹത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. 

Advertisment

വിനോദിന്റെ തല ഉള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെങ്കിലും കൂടെയുള്ള രണ്ടു തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി മണ്ണ് നീക്കം ചെയ്തു. പിന്നാലെയെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. കിണറ്റില്‍നിന്ന് മണ്ണ് മാറ്റിയ ശേഷം  വടം കെട്ടി വിനോദിനെ ഉയര്‍ത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ വൈകിട്ട് മൂന്നരയോടെ വിനോദിനെ പുറത്തിറക്കി കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Advertisment