500 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് ഇന്‍ഡിഗോ

ഒറ്റത്തവണയായി ഇത്രയധികം വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് എയര്‍വേയ്‌സ്

author-image
നീനു മാത്യു
Updated On
New Update
indigo 12

ന്യൂഡല്‍ഹി: ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ. 500 വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന് നല്‍കിയാണ് ഇന്‍ഡിഗോയുടെ ഈ നേട്ടം. കഴിഞ്ഞ ദിവസം പാരിസ് എയര്‍ ഷോയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 
ഒറ്റത്തവണയായി ഇത്രയധികം വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് എയര്‍വേയ്‌സ് അറിയിച്ചു. 2030-2035 കാലയളവിലായിരിക്കും ഈ വിമാനങ്ങള്‍ എത്തുക. എയര്‍വേയ്‌സിന്റെ എ320 ശ്രേണിയിലുള്ള വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുന്നത്. ഏകദേശം 5000 കോടി ഡോളറായിരിക്കും ഓര്‍ഡറിന്റെ മൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertisment

നിലവില്‍ മുന്നൂറിലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. പ്രതിദിനം 1,800ലധികം പ്രതിദിന സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. രാജ്യത്തെ 78 കേന്ദ്രങ്ങളെയും ഇരുപതിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ഇന്‍ഡിഗോ ബന്ധിപ്പിക്കുന്നുണ്ട്. 10 വര്‍ഷംകൊണ്ട് എ320 സെഗ്‌മെന്റിലെ 1330 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. 

ഇതിനു മുമ്പ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനെ മറികടക്കുന്നതാണ് ഇന്‍ഡിഗോയുടെ ഇടപാട്. പുതിയ കരാര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഇന്‍ഡിഗോ പറയുന്നു. ഇന്ധനക്ഷമത കൂടുതലുള്ള എ320 എന്‍.ഇ.ഒ. വിമാനങ്ങള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുമെന്നും ഇതിലൂടെ കൂടുതല്‍ മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.

Advertisment