New Update
/sathyam/media/media_files/QRH0CaZQP57DJZYxwb7P.jpg)
ജനീവ: ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ ലോകമെങ്ങും സംഭവിക്കുകയാണ്. യു.എസ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചില്ലെങ്കില്‍ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാര്‍ദ് സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗാവിന്‍ ഷ്മിത് പറഞ്ഞു.
Advertisment
ലോകത്തിന്റെ വിവിധയിടങ്ങളില്‍ ആഗസ്റ്റ് അവസാനം വരെ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് ലോക കാലാവസ്ഥാ സംഘടനയും മുന്നറിയിപ്പ് നല്‍കി. വടക്കേ അമേരിക്ക, ഏഷ്യ, വടക്കേ അമേരിക്ക, ഏഷ്യ, വടക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും.