ഭക്ഷണമില്ല, തലചായ്ക്കാനിടമില്ല, ടെന്റുകളോ കുടി വെള്ളമോ വസ്ത്രമോ ഒന്നും ആരും നൽകുന്നില്ല. ലോകരാജ്യങ്ങൾ ഇവിടേക്കുള്ള ശ്രദ്ധയും സഹായവും നിർത്തി വച്ചിരിക്കുന്നു, അധികാരത്തിനുവേണ്ടി പട്ടാളവും അർധസൈനിക വിഭാഗങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ പരിണതഫലമായി സുഡാനിൽ ഇതുവരെ 40 ലക്ഷം ആളുകളാണ് അഭ്യാർത്ഥികളായി; ലോകം മറന്ന സുഡാൻ... ഫോട്ടോസ്റ്റോറി

New Update
sudan jhglju
സുഡാൻ: അധികാരത്തിനുവേണ്ടി പട്ടാളവും അർധസൈനിക വിഭാഗങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ പരിണതഫലമായി ഇതുവരെ 40 ലക്ഷം ആളുകളാണ് സുഡാനിൽ  അഭ്യാർത്ഥികളാക്കപ്പെട്ടത്.
sudan jhglju 14
Advertisment
ഭക്ഷണമില്ല, തലചായ്ക്കാനിടമില്ല,ടെന്റുകളോ കുടി വെള്ളമോ വസ്ത്രമോ ആരും നൽകുന്നില്ല. ലോകരാ ജ്യങ്ങൾ ഇവിടേക്കുള്ള ശ്രദ്ധയും സഹായവും നിർത്തി വച്ചിരിക്കുന്നു..
പരിമിതമായ രീതിയിൽ വല്ലപ്പോഴും എന്തെങ്കിലും സഹായം ലഭ്യമാക്കുന്നത് യുഎൻഎച്ച്സിആർ മാത്രമാണ്.
sudan jhglju 13
പരസ്പ്പരമുള്ള പോരാട്ടങ്ങൾ അവസാനിപ്പിക്കാനുള്ള നിർദ്ദേശം കഴിഞ്ഞയാഴ്ച RSF commander Gen Mohamed Dagalo പൂർണ്ണമായും തള്ളിക്കളഞ്ഞു. "കൊലപാതകികൾ", "കുറ്റവാളികൾ"
rderers” and “criminals”. എന്നാണ് അദ്ദേഹം എതിർ ഗ്രൂപ്പായ സൈന്യ ത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ അവരുമാ യി ചർച്ചയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
sudan jhglju 15
ആർമി ചീഫ് അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻ, ആർഎസ്എഫ് ഗ്രൂപ്പിനുമുന്നിൽ അടിയറവ് വയ്ക്കുന്ന പ്രശ്നമേയില്ലെന്ന് പലതവണ വ്യക്തമാക്കിക്കഴിഞ്ഞു. ഈ സംഘർഷങ്ങളിൽ പതിനായിരങ്ങളാണ് കൊല്ല പ്പെട്ടത്.
sudan jhglju 16
മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. സ്ത്രീകൾ കൂട്ട ബലാൽസംഗത്തിനും പ്രായമാകാത്ത പെൺകുട്ടികൾ വരെ ലൈംഗിക അതിക്രമങ്ങൾക്കും വിധേയരായിട്ടുണ്ട്. 
jhglju
ലക്ഷക്കണ ക്കിന് വീടുകളാണ് കൊള്ളയടിക്കപ്പെട്ടതും നശിപ്പി ച്ചതും.
ഈ പോരാട്ടം ആ നാടിൻറെ അസ്ഥിവാരം തന്നെ തോണ്ടിക്കഴിഞ്ഞു.
sudan jhglju 18
അധികാരമോഹം മൂത്ത സൈനിക - അർദ്ധസൈനിക വിഭാഗം തലവന്മാർക്ക് തങ്ങളുടെ ജനതയനുഭവിക്കുന്ന തീരാദുരിതങ്ങൾ കാണാൻ കണ്ണുകളില്ല. അവർക്ക് അധികാരമാണ് മുഖ്യം.
sudan jhglju 19
Advertisment