പാലക്കാട് താലൂക്ക് യൂണിയൻ മന്നത്ത് പത്മനാഭന്റെ 54 -ാം സമാധി ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
mannam samadhi1.jpg

പാലക്കാട്: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 54 ആം സമാധി ദിനം പാലക്കാട് താലൂക്ക് യൂണിയൻ ആചരിച്ചു. യൂണിയൻ ഓഫീസിലെ മന്നം സ്മൃതി മണ്ഡപത്തിൽ മന്നത്ത് പത്മനാഭന്റെ പ്രതിമക്ക് മുൻപിൽ യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആചരണം ആരംഭിച്ചു. 

Advertisment

സന്ദീപിനി സാധനാലയം ചെയർമാൻ ഡോ ശ്യാം ചൈതന്യ യുടെ നേതൃത്വത്തിൽ വേദമന്ത്ര ആലാപനം നടന്നു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻ എസ് എസ് പ്രതിജ്ഞ ചൊല്ലി  കൊടുത്തു. വി കെ ശ്രീകണ്ഠൻ എം പി , ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ആർ എസ് എസ് വിഭാഗ് സംഘ ചാലക് വി കെ സോമസുന്ദരൻ, മുനിസിപ്പൽ കൗൺസിലർ മാരായ മിനി കൃഷ്ണകുമാർ, അനുപമ പ്രശോഭ് എന്നിവർ പങ്കെടുത്തു.

പ്രതിനിധി സഭ മെമ്പർമാരായ ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ ശ്രീകുമാർ,കെ ശിവാനന്ദൻ, പി സന്തോഷ്‌ കുമാർ, പി നടരാജൻ, യു നാരായണൻ കുട്ടി, ആർ ബാബുസുരേഷ്, മോഹൻദാസ് പാലാട്ട്, എ അജി, സി വിപിനചന്ദ്രൻ വനിത യൂണിയൻ ഭാരവാഹികൾ ആയ ബേബി ശ്രീകല, അനിത ശങ്കർ, വി നളിനി, പി പാർവതി, സുനിത ശിവദാസ്, സ്മിത എസ് എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ 91 കരയോഗങ്ങളിലും മന്നം സമാധി ദിനം ആചരിച്ചു.

Advertisment