ചെങ്ങന്നൂര്‍: കിണറിന്റെ തൊടിയില്‍ കയറിപ്പറ്റിയ മൂര്‍ഖനെ പിടികൂടി. പേരിശേരി അഴീക്കല്‍ വീട്ടില്‍ സൂസന്‍ ഏബ്രഹാമിന്റെ കിണറ്റിനുള്ളിലാണ് മൂര്‍ഖന്‍ കയറിയത്. ഇവര്‍ വെള്ളം കോരാന്‍ തൊട്ടിയും കയറും കിണറ്റിലേക്ക് ഇട്ടപ്പോള്‍ ചീറ്റുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫണം വിടര്‍ത്തി ഇരിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.
ഉടന്‍ സഹോദരന്‍ ലിബിനെ വിളിച്ചു വരുത്തി ഫാറസ്റ്റ് കെയര്‍ടേക്കര്‍ പൂമല സാംജോണിനെ വിവരമറിയിക്കുകയായിരുന്നു. സാം എത്തി കിണറ്റിലിറങ്ങി മൂര്‍ഖന്‍ പാമ്പിനെ വലയിലാക്കി. പാമ്പിനെ ഇന്ന് ഫോറസ്റ്റിന് കൈമാറും.