യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.5 കിലോ തൂക്കമുള്ള മുഴ; സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി പാലാ കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രി

New Update
muzha pala govnt hosptl1.jpg

കോട്ടയം പാലാ കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ നീക്കം ചെയ്തു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ വിജയകരമായി നീക്കം ചെയ്തത്. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ നാല്‍പ്പത് വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

Advertisment

സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നു.