ആത്മവിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയായി സൈബര്‍പാര്‍ക്കിലെ സര്‍ഗശേഷി പ്രദര്‍ശനം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
sargasheshi.jpg

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വനിതകള്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിലൊരുക്കിയ കരകൗശല പ്രദര്‍ശനം കഴിവിന്‍റെ മാത്രമല്ല, ആത്മവിശ്വാസത്തിന്‍റെ കൂടി നേര്‍ക്കാഴ്ചയായി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സര്‍ഗശേഷി' എന്ന സ്ഥാപനമാണ് 21, 22 തിയതികളില്‍ സൈബര്‍പാര്‍ക്കില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.

Advertisment

മരത്തില്‍ ഉണ്ടാക്കിയ കളിപ്പാട്ടങ്ങള്‍, ജൂട്ട് ബാഗുകള്‍, കീ ചെയിന്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു പ്രദര്‍ശനം. വടകര ഇരിങ്ങല്‍ ക്രാഫ്ട് വില്ലേജ്, തിരുവനന്തപുരത്തെ ക്രാഫ്ട് സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച കരകൗശല വസ്തുക്കള്‍ കൂടാതെ 'സര്‍ഗശേഷി'യിലെ അന്തേവാസികള്‍ നിര്‍മ്മിച്ച വസ്തുക്കളും പ്രദര്‍ശനത്തിലെത്തിച്ചിരുന്നു.

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വനിതകള്‍ തന്നെയാണ് ഇതിന്‍റെ വിശദാംശങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ച് നല്‍കുന്നതും വില്‍പന നടത്തുന്നതും. പണവും യുപിഐയും ഉപയോഗിച്ചുള്ള ബില്ലിംഗ്, അതത് വസ്തുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സൈബര്‍പാര്‍ക്കിലെ എല്ലാ കമ്പനിയില്‍ നിന്നുള്ള ജീവനക്കാരും വളരെ താത്പര്യത്തോടെയാണ് പ്രദര്‍ശനം കാണാനെത്തിയത്. മികച്ച വില്‍പനയും ഇവരിലൂടെ 'സര്‍ഗശേഷി'യ്ക്ക് ലഭിച്ചു.

Advertisment