വത്തിക്കാന്‍ : സമൂഹമാധ്യമമായ ട്രൂത്തില്‍ പോപ്പിന്റെ വേഷമിട്ട എ ഐ ചിത്രം പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. ട്രംപിന്റെ തമാശ അതിരു കടന്നുവെന്നാണ് വിമര്‍ശനം.
വെളുത്ത വസ്ത്രങ്ങളണിഞ്ഞ് സ്വര്‍ണ കുരിശുമാലയും പാപ്പായുടെ തൊപ്പിയും ധരിച്ച എ ഐ ചിത്രമാണ് ട്രൂത്തില്‍ ട്രംപ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തനിക്ക് പോപ്പാകണമെന്ന് ആഗ്രഹമുണ്ടെന്ന് ട്രംപ് വെളിപ്പെടുച്ചിയിരുന്നു.
ട്രംപിന്റെ പ്രവര്‍ത്തി സഭയോടും ദൈവത്തോടുമുള്ള അനാദരവാണെന്നാണ് പൊതുവില്‍ ഉയരുന്ന പ്രതികരണം. പുതിയ പോപ്പിനെ തെരഞ്ഞെടുക്കാന്‍ കത്തോലിക്കര്‍ നടത്തുന്ന പ്രക്രിയയെ പരിഹസിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.