/sathyam/media/media_files/2025/07/22/sasthrakuthukki-2025-07-22-17-41-53.jpg)
ഇല്ലായ്മയുടെ നാളുകളിൽ ഒരു ന്യൂസ് പേപ്പർ ബോയ് എന്ന ലേബലിൽ നിന്നും ആകാശസീമകൾക്കുമപ്പുറം വളർന്ന നമ്മുടെ പ്രിയങ്കരനായിരുന്ന ഡോക്ടർ എപിജെ അബ്ദുൾകലാം, കേവലം ഒരു ബസ് കണ്ടക്ട റിൽ നിന്നും ഇന്ത്യൻ സിനിമയിലെ വിലയേറിയ സൂപ്പർ സ്റ്റാറായി മാറിയ രജനീകാന്ത്, ദാരിദ്ര്യത്തിൽ നിന്നും പയ്യോളി കടപ്പുറം കീഴട ക്കി രാജ്യത്തിന്റെ സ്പ്രിന്റ് റാണിയായി മാറിയ പി ടി ഉഷ തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇതാ ഈ കുട്ടിയെ നോക്കുക. ഉത്തർ പ്രദേശിലെ ബാരാബങ്കിയിൽ പുറമ്പോക്ക് ഭൂമിയിലെ ഒരു പ്ലാസ്റ്റിക് മേഞ്ഞ കുടിലിൽ കഴിയുന്ന സർക്കാർ സ്‌കൂൾ പ്ലസ് 2 വിദ്യാർത്ഥിനി പൂജ, നാല് വർഷം മുൻപ് എട്ടാം ക്ലസ്സിലായിരുന്നപ്പോൾ നടത്തിയ കണ്ടുപിടുത്തം ഇന്ന് അന്താ രാഷ്ട്രതലത്തിൽ വരെ ഖ്യാതിനേടിയിരി ക്കുകയാണ്.
17 കാരിയായ പൂജ അടുത്തിടെയാണ് തൻ്റെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ജപ്പാനിൽ പോകുക യും അവിടെ ലോകമെമ്പാടുമുള്ള ശാസ്ത്ര വിദ്യാർത്ഥികൾക്കും ശാസ്ത്രലോകത്തിനും തൻ്റെ പുതിയ ശാസ്ത്രവിദ്യ പരിചയപ്പെടുത്തു കയും ചെയ്തത്.
നെല്ലും ഗോതമ്പും മെതിക്കുന്ന യന്ത്രങ്ങളിൽനിന്നുള്ള പൊടിശല്യം പൂർണ്ണമായും ഇല്ലാതാക്കുകയും അതുവഴി വായുമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഇല്ലാതാക്കുകയും ചെയ്യാനുള്ള ഒരു മെഷീനാണ് പൂജയുടെ ബുദ്ധിയിൽ രൂപമെടുത്തത്.
ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ നെല്ലും ഗോതമ്പുമെല്ലാം മെതിക്കുന്ന മെഷീനുകളിൽനിന്നുള്ള പൊടിപടലങ്ങൾ വലിയൊരു സമസ്യതന്നെയാണ്. പൂജ പഠിക്കുന്ന സ്‌കൂളിനടുത്തുള്ള മെതിയെന്ത്ര ങ്ങളിൽ നിന്നുള്ള പൊടിശല്യം കുട്ടികൾക്ക് ശ്വാസം മുട്ടൽ വരെയു ണ്ടാക്കിയിരുന്നു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തൻ്റെ ചിന്താപഥത്തിലുദിച്ച ഒരാ ശയം പൂജ , ക്ലാസ്സ് ടീച്ചർ രാജീവ് ശ്രീവാസ്തവയുമായി പങ്കുവയ്ക്കുന്നത്. ആ ആശയം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു.തുടർന്ന് ടീച്ചറുടെ സഹാ യത്താൽ ഒരു ചാർട്ട് പേപ്പറിൽ മോഡൽ സ്കെച്ച് ഉണ്ടാക്കി ,പിന്നീട് പേപ്പറും താടിയുമുപയോഗിച്ച് കൃത്യമായ മോഡലും തയ്യറാക്കി.
രാജീവ് ടീച്ചറുടെ പ്രോത്സാഹനം കൂടിയായപ്പോൾ ടിന്നുകളും ഒരു ഫാനും ഉപയോഗിച്ച് പൂജ ഒരു Dust-free” rice thresher ( പൊടിപറക്കാത്ത നെല്ല് മെതിയന്ത്രം ) നിർമ്മിച്ചു. ഇതിനു പൂജതന്നെ ഹിന്ദിയിൽ ഒരു പേരിട്ടു " ഭൂസാധൂൾ പൃഥക് കരണ് യന്ത്ര് " ( കച്ചിപ്പൊടി വേർതിരി ക്കുന്ന യന്ത്രം ) ഈ യന്ത്രം കർഷകർക്കും വീട്ടമ്മ മാർക്കും തൊഴിലാ ളികൾക്കുമെല്ലാം ഉപകാരപ്രദമാകുന്നതാണ്. കൂടുതൽ മികവിനായി പല ഘട്ടങ്ങളിൽ ഈ യന്ത്രത്തിൽ പല മാറ്റങ്ങളും പൂജ വരുത്തുക യുണ്ടായി.
2023 ൽ രാജ്യമൊട്ടാകെയുള്ള ശാസ്ത്രകുതുകികളായ വിദ്യാർത്ഥി കളുടെ ദേശീയ തലത്തിൽ നടത്തപ്പെട്ട " ഇൻസ്പെയർ " അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട രാജ്യമൊട്ടാകെയുള്ള 60 വിദ്യാർത്ഥികളിൽ പൂജയുമുണ്ടാ യിരുന്നു. പൂജയുടെ ഭൂസാധൂൾ പൃഥക് കരണ് യന്ത്ര് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.പതിനായിരം രൂപ ഈ മോഡലിന് കേന്ദ്രസർക്കാരിൽ നിന്നും അനുമോദനമായി അന്ന് ലഭിക്കുകയുണ്ടായി.
ജപ്പാനിൽ നടന്ന സകൂറാ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിലാണ് പൂജ തൻ്റെ ആവിഷ്ക്കാരം അവതരിപ്പിച്ച് ലോക പ്രശംസ നേടിയത്. പൂജയുടെ അച്ഛൻ പുത്തിലാൽ കൂലിപ്പണിക്കാരനാണ്.അമ്മ സുനിതാ ദേവി ഒരു സ്‌കൂളിലെ പാചകക്കാ രിയും. കുടിലിൽ ഒറ്റമുറിമാത്രം. കക്കൂസോ കുളിമുറിയോ ഇല്ല. ഒരു കോണിൽ കുട്ടികൾ പഠിക്കുന്നു. മറ്റൊരു കോണിൽ പാചകവും.
500 -600 രൂപയാണ് പിതാവിന് ദിവസക്കൂലി ലഭിക്കുന്നത്. അതും അമ്മയ്ക്ക് കിട്ടുന്ന ചെറിയ വരുമാനവും കൊണ്ടാണ് 5 മക്കളുടെയും പഠനം നടക്കുന്നത്. പൂജയുടെ മൂത്ത സഹോദരി ബി കോമിനാണ് പഠിക്കുന്നത്. മൂന്നു പെൺമക്കളും രണ്ടാണ്മക്കളുമാണ് പുത്തിലാൽ -സുനിതാ ദേവി ദമ്പതികൾക്കുള്ളത്. പട്ടിണികിടന്നാലും മക്കളെ നന്നായി പഠിപ്പിക്കണം എന്നതാണ് അച്ഛൻ പുത്തിലാലിന്റെ സ്വപ്നം.
പെണ്മക്കളെ പഠിപ്പിക്കാൻ വിമുഖത കാട്ടുന്ന ഒരു സമൂഹത്തിൽ നിന്നും അഞ്ചുമക്കളെയും സർക്കാർ സ്‌കൂളിൽവിട്ടു പഠിപ്പുക്കുന്ന തിൽ നാളിതുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല ആ മാതാപിതാ ക്കൾ. പലരും അവരെ പലതരത്തിൽ ആക്ഷേപിച്ചപ്പോഴും മക്കളിൽ വലിയ വിശ്വാസമായിരുന്നു ആ പിതാവിന്. വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ രാത്രിയിൽ മക്കൾക്ക് പഠിക്കനായി ഒരു വലിയ ബാറ്ററിയും ബൾബും വരെ ആ പിതാവ് വാങ്ങി നൽകിയിരുന്നു.
ഇന്ന് പൂജ , ബാരാബങ്കിയുടെ അഭിമാനഭാജനമാണ്. ഒരിക്കൽ അധി ക്ഷേപിച്ചിരുന്ന ആളുകൾ ഇന്ന് പ്രശംസ കൾ ചൊരിയുന്നു. വിവിധ സംഘടനകളും ജില്ലാ ഭരണകൂടവും സഹായവാഗ്ദാനങ്ങൾ ചെയ്തുകൊ ണ്ട് രംഗത്തുവന്നിരിക്കുന്നു. കേന്ദ്ര സർക്കാർ പൂജയുടെ ആവിഷ്ക്കാര ത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ്.
ഇതുപോലെ കഴിവുള്ള പ്രതിഭകൾക്ക് അവസരവും പ്രോത്സാഹനവും വേദിയും ലഭിച്ചാൽ തീർച്ചയായും ആരും അറിയപ്പെടാതെ വിസ്മൃതി യിലാണ്ടുപോകാൻ വിധിക്കപ്പെട്ടവർക്ക് പുതിയ ഉണർവും രാജ്യത്തി നും സമൂഹത്തിനും അത് മുതൽക്കൂട്ടായും മാറപ്പെടും.