പ്രഗ്‌നൻസി ടൂറിസം! ഗ​ർ​ഭി​ണി​ക​ളാ​കാ​ൻ യൂ​റോ​പ്യ​ൻ സ്ത്രീ​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഗ്രാ​മം! എ​ന്താ​ണ് ആ ​ഗ്രാ​മ​ത്തി​ലെ യു​വാ​ക്ക​ൾ​ക്കു മാ​ത്ര​മു​ള്ള പ്ര​ത്യേ​ക​ത?

New Update
pregnany tourism

പ്രഗ്‌നൻസി ടൂറിസം, അഥവാ ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ ഗോത്ര യുവാക്കളിൽനിന്ന് ബീജം സ്വീകരിച്ച് ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ എത്തുന്നതാണു സംഭവം.  ഗ​ർ​ഭി​ണി​ക​ളാ​കാ​ൻ യൂ​റോ​പ്യ​ൻ സ്ത്രീ​ക​ൾ ഇ​ന്ത്യ​യി​ലേക്കോ..! അ​ത്ഭു​തം തോ​ന്നു​ന്നു അ​ല്ലേ. എ​ന്നാ​ൽ, അ​ത്ഭു​ത​പ്പെ​ടേ​ണ്ട, അ​ങ്ങ​നെ​യൊ​രു ഗ്രാ​മ​മു​ണ്ട് ഇ​ന്ത്യ​യി​ൽ.

Advertisment

pregnancy village

ല​ഡാ​ക്കി​ലെ ബി​യാ​മ, ധാ, ​ഹാ​നു, ദ​ർ​ചി​ക് ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഗ​ർ​ഭം ധ​രി​ക്കാ​ൻ മാ​ത്രം യൂ​റോ​പ്യ​ൻ വ​നി​ത​ക​ൾ എ​ത്തു​ന്ന​ത്. ബ്രൊ​ഖ​പ യു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് യു​വ​തി​ക​ൾ ബീ​ജം സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന വി​ദേ​ശ വ​നി​ത​ക​ൾ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട പു​രു​ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​വ​രോ​ടൊ​പ്പം ഗ​ർ​ഭി​ണി​യാ​കു​ന്ന​തു​വ​രെ അ​വ​ർ താ​മ​സി​ക്കു​ന്നു. ഗ​ർ​ഭ​ധാ​ര​ണം ന​ട​ന്ന​തി​നു ശേ​ഷം അ​വ​ർ ത​ങ്ങ​ളു​ടെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങു​ന്നു. 


ബ്രൊ​ഖ​പ യുവാക്കളുടെ പ്ര​ത്യേ​ക​ത? 

ബ്രൊ​ഖ​പ​ക്കാ​ർ ക​ല​ർ​പ്പി​ല്ലാ​ത്ത "​ആ​ര്യ​ൻ’ വം​ശ​ജ​രാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ആ​ര്യ​ൻ വം​ശ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ളെ ല​ഭി​ക്കു​ക മാ​ത്ര​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന വ​നി​ത​ക​ളു​ടെ ല​ക്ഷ്യം. ഇ​വി​ട​ത്തെ ആ​ര്യന്മാ​രി​ൽ മ​റ്റ് വം​ശ​ജ​രു​ടെ ര​ക്തം ക​ല​ർ​ന്നി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത​യാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. മ​ഹാ​നാ​യ അ​ല​ക്സാ​ണ്ട​റു​ടെ ഇ​ന്ത്യാ ആ​ക്ര​മ​ണം ച​രി​ത്ര​ത്തി​ൽ പ​ഠി​ച്ച​താ​ണ​ല്ലോ. യു​ദ്ധ​ത്തി​നു ശേ​ഷം അ​ല​ക്സാ​ണ്ട​ർ മ​ട​ങ്ങി​യ​പ്പോ​ൾ നി​ര​വ​ധി യോ​ദ്ധാ​ക്ക​ൾ ഇ​ൻ​ഡ​സ് വാ​ലി​യി​ൽ താ​മ​സ​മാ​ക്കി. അ​വി​ട​ത്തെ ഭൂ​പ്ര​കൃ​തി​യി​ലും മ​റ്റും ആ​കൃ​ഷ്ട​രാ​യാ​ണ് അ​വ​ർ അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

962c2439-efe2-4742-bdaa-fba86373a712

അ​ന്ന് അ​വി​ടെ താ​മ​സ​മാ​ക്കി​യ യോ​ദ്ധാ​ക്ക​ളു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​പ്പോ​ൾ ഈ ​ഗ്രാ​മ​ത്തി​ലു​ള്ള​തെ​ന്നാ​ണ് വി​ശ്വ​സം. ല​ഡാ​ക്കി​ലെ മ​റ്റ് പു​രു​ഷന്മാ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​രാ​ണ് ബ്രൊ​ഖ​പ പു​രു​ഷന്മാ​ർ. ഇ​ളം നി​റ​മു​ള്ള ക​ണ്ണു​ക​ൾ, ഉ​യ​ർ​ന്ന ക​വി​ൾ​ത്ത​ട​ങ്ങ​ൾ, നീ​ണ്ട മു​ടി തു​ട​ങ്ങി​യ​വ ബ്രൊ​ഖ​പ പു​രു​ഷന്മാ​ർ​ക്കു​ണ്ട്. ഇ​വി​ട​ത്തെ പു​രു​ഷന്മാ​ർ മ​റ്റു വം​ശ​ത്തി​ലു​ള്ള​വ​രെ ക​ല്യാ​ണം ക​ഴി​ക്കാ​റു​മി​ല്ല. 


സംസ്കൃതവുമായി സാമ്യമുള്ള ഭാഷ

ബ്രൊ​ഖ​പ​ക്കാ​ർ പ്ര​ഗ്ന​ൻ​സി ടൂ​റി​സ​ത്തെ​ക്കു​റി​ച്ച് അ​ധി​കം സം​സാ​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ അ​വ​ർ​ക്കു​ള്ള ആ​ദ​ര​വ് ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണു കാ​ര​ണം. ബ്രൊ​ഖ​പ​യു​ടെ ആ​ചാ​ര​ങ്ങ​ൾ വേ​ദി​ക് ക​ർ​ച്ച​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. ആ​ര്യന്മാ​രെ​പ്പോ​ലെ അ​വ​രും പ്ര​കൃ​തി​യെ ആ​രാ​ധി​ക്കു​ന്ന​വ​രാ​ണ്. പു​രു​ഷ​ദൈ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല, അ​മ്മ​ദൈ​വ​ങ്ങ​ളും അ​വ​ർ​ക്കു​ണ്ട്. മാ​ത്ര​മ​ല്ല, സം​സ്കൃ​ത​വു​മാ​യി സാ​മ്യ​മു​ള്ള ഭാ​ഷ​യാ​ണ് ബ്രൊ​ഖ​പ​യു​ടേ​ത്. 

Mythology, folklore, and racial purity: Foreign women flocking to India,  targeting men from this area; pregnancy tourism rampant? - LIFESTYLE -  GENERAL | Kerala Kaumudi Online

എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​റി​ൽ ബൊ​ണോ​ണ എ​ന്ന ഉ​ത്സ​വം ബ്രൊ​ഖ​പ​ക്കാ​ർ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. കൃ​ഷി​യാ​ണ് ബ്രൊ​ഖ​പ​ക്കാ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. എ​വി​ടെ​യൊ​ക്കെ പോ​യാ​ലും ത​ങ്ങ​ളു​ടെ വം​ശ​ത്തി​ൽ ക​ല​ർ​പ്പു​ണ്ടാ​കാ​ൻ അ​വ​ർ അ​നു​വ​ദി​ക്കാ​റി​ല്ല. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഗ്രാ​മ​ത്തി​ലെ​ത്തി​യ​തോ​ടെ ബ്രൊ​ഖ​പ​യു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Advertisment