ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പൊലീസിനെ കടിച്ചുപരിക്കേല്‍പ്പിച്ച് യുവാവ്

New Update
bitten and injured a traffic policeman.jpg

ബെംഗളൂർ:  ബെംഗളൂരുവില്‍ ട്രാഫിക് പൊലീസിന്‍റെ വിരലുകളില്‍ കടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഈരിയെടുത്തതിനെ തുടര്‍ന്ന് യുവാവ് ട്രാഫിക് പൊലീസിനോട് ആക്രോശിക്കുകയും തുടര്‍ന്ന് കടിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ സെയ്‌ദ് ഷാഫിക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment

Advertisment