ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്; പുനലൂര്‍ കോടതിമുറിയിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update
court mUntitled.jpg

പുനലൂര്‍  : ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്. തിരുനെല്‍വേലി സ്വദേശി ദാവീദ് രാജ (43) ആണ് കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ വ്യാഴാഴ്ച 10.30 -ഓടെ ആയിരുന്നു സംഭവം.

Advertisment

തലയിലെ മുറിപ്പാടില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് യുവാവ് കോടതിമുറിയിലേക്ക് ഓടിക്കയറിയത്. ഈ സമയം കോടതി ആരംഭിച്ചിരുന്നില്ല. സാക്ഷിക്കൂട്ടില്‍ കയറിയിരുന്ന യുവാവ് വൈകാതെ ബഹളമുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവാവിന് പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

Advertisment