തൃശൂർ : സ്കൂളിലേക്ക് കാൽനടയായി പോയ കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ മുല്ലശേരി ഗുഡ് ഷെപ്പേർഡ് സെൻട്രൽ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകയായ സിസ്റ്റർ സോണിയ (31) ആണ് മരിച്ചത്. സിസ്റ്ററെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മഠത്തിൽ നിന്നും റോഡിന്റെ എതിർവശത്തുള്ള സ്കൂളിലേക്ക് നടന്നു പോകുമ്പോൾ പിന്നിലൂടെ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് കളമശ്ശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലക്കയം മൂന്നാംതോട് മേലേമുറി ജോണി- സെലീന ദമ്പതികളുടെ മകളാണ് സിസ്റ്റർ സോണിയ