രാജനെ ഇടിച്ചിട്ട കാർ ഒളിപ്പിക്കാൻ ശ്രമം:  എസ്എച്ച്ഒ അനിൽ കുമാറിന്റെ ഭാ​ഗത്ത് ​ഗുരുതര വീഴ്ച

അപകടത്തിൽപെട്ട രാജനെ റോഡിൽ ഉപേക്ഷിച്ചു പോയ എസ്എച്ച്ഒയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല, നിയമം സംരക്ഷിക്കേണ്ട, നിയമം നടപ്പിലാക്കേണ്ട എസ്എച്ച്ഒയുടെ ഭാഗത്ത്നിന്ന് കടുത്ത നിയമ ലംഘനമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു

New Update
old-age-man

കിളിമാനൂർ:  കാൽനടയാത്രക്കാരനായ ∙ രാജനെ ഇടിച്ച കാ‍ർ എസ്എച്ച്ഒ അനിൽ കുമാർ ഒളിപ്പിക്കാൻ ശ്രമം നടത്തി. ഇതിനിടെ കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിലാകുന്ന വാഹനങ്ങൾ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനു സമീപം എംസി റോഡിലാണ് പാർക്ക് ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ അനിൽകുമാറിന്റെ കാർ സ്റ്റേഷൻ വളപ്പിനുള്ളിൽ മറ്റ് കാറുകൾ പാർക്ക് ചെയ്തതിന്റെ പിറകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കാർ കാണാൻ കഴിയാത്ത വിധമാണ് പാർക്ക് ചെയ്തിരിക്കുന്നത്.

Advertisment

കാറിടിച്ച് ഏറെ സമയം റോഡിൽ കിടന്ന് രക്തം വാർന്ന് മരിച്ച രാജന്റെ മരണത്തിന് ഉത്തരവാദിയായ എസ്എച്ച്ഒ അനിൽകുമാറിന് എതിരെ നിയമ നടപടി ഉണ്ടാകണമെന്ന് രാജന്റെ സഹോദരങ്ങളായ രവി, ബേബി, കുഞ്ഞമ്മ ഇന്ദിര എന്നിവർ ആവശ്യപ്പെട്ടു. അപകടത്തിൽപെട്ട രാജനെ റോഡിൽ ഉപേക്ഷിച്ചു പോയ എസ്എച്ച്ഒയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല, നിയമം സംരക്ഷിക്കേണ്ട, നിയമം നടപ്പിലാക്കേണ്ട എസ്എച്ച്ഒയുടെ ഭാഗത്ത്നിന്ന് കടുത്ത നിയമ ലംഘനമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടം ഉണ്ടായത്. വിവരം സ്റ്റേഷനിൽ അറിയിച്ച ശേഷം രാജനെ ആശുപത്രിയിൽ എത്തിക്കാതെ കടന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.

ഈ  മാസം 7ന് പുലർച്ചെയായിരുന്നു സംഭവം. ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെയാണ് (59) കാർ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജൻ രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് അപകടം. ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡിൽ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്. കാർ ഓടിച്ചത് അനിൽകുമാറാണെന്നു ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേൽ കൈതോട് സ്വദേശിയാണ് അനിൽകുമാർ.

accident
Advertisment