New Update
/sathyam/media/media_files/g6ThAgh2yU6AbppJNamZ.jpg)
നരേന്ദ്ര മോദിയുടെ ബിയോപിക്കിൽ മോദിയുടെ വേഷം ചെയ്യില്ലെന്ന് നടൻ സത്യരാജ്. തന്റെ ആശയങ്ങൾ മോദിക്കെതിരാണെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും സത്യരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജ് ആണെന്ന അഭ്യൂഹങ്ങളെല്ലാം സത്യരാജിന്റെ വിശദീകരണത്തോടെ ഇല്ലാതാവുകയായിരുന്നു.
Advertisment
2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. മോദിയുടെ ബിയോപിക്കിൽ സത്യരാജിനെ അഭിനയിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി വൃത്തങ്ങളും മുന്നോട്ടുവന്നിരുന്നു. മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി ബിഒപ്പിക്കുകൾ ഇറങ്ങിയിരുന്നു.