പരസ്യപ്രചാരണം കൊട്ടിക്കയറി; ഇനി വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിൽ മുന്നണികള്‍

New Update
kottikkalasham1.jpg

തിരുവനന്തപുരം: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി.

Advertisment

കൊട്ടിക്കലാശത്തിനിടെ നാലിടത്ത് സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി,അഞ്ചിടങ്ങളില്‍ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി.

കൊല്ലത്ത് ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ അവസാനഘട്ടത്തില്‍ മഴപെയ്തത് പ്രവര്‍ത്തകരുടെ ആവേശംവാനോളമുയര്‍ത്തി. കരുനാപ്പള്ളിയിലാണ് സംഘര്‍ഷമുണ്ടായത്. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Advertisment