ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സംയുക്ത നാവികാഭ്യാസത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സഹകരണം വളര്‍ത്തിയെടുക്കുന്നതിനും സമുദ്ര വെല്ലുവിളികള്‍ നേരിടുന്നതിനും ലക്ഷ്യമിട്ടുള്ള ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ നാവിക അഭ്യാസങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ ഞായറാഴ്ച ആഫ്രിക്ക ഇന്ത്യ കീ മാരിടൈം എന്‍ഗേജ്‌മെന്റ് (അകഗഋഥങഋ) അഭ്യാസങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു.
ആറ് ദിവസത്തെ പരിശീലനത്തില്‍ സഹ-ആതിഥേയരായ ടാന്‍സാനിയ, കൊമോറോസ്, ജിബൂട്ടി, കെനിയ, മഡഗാസ്‌കര്‍, മൗറീഷ്യസ്, മൊസാംബിക്, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക എന്നിവയും പങ്കെടുക്കുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളിലെ സമുദ്ര സേനകള്‍ക്കിടയിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.
അതോടൊപ്പം ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ശക്തവും സൗഹൃദപരവുമായ ബന്ധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
AIKEYME-25 ന്റെ തുറമുഖ ഘട്ടം ഉദ്ഘാടന ചടങ്ങോടെയും ഡെക്ക് സ്വീകരണത്തോടെയും ആരംഭിച്ചു, ഇന്ത്യന്‍ പ്രതിരോധ മന്ത്രി സഞ്ജയ് സേത്തും അദ്ദേഹത്തിന്റെ ടാന്‍സാനിയന്‍ പ്രതിരോധ മന്ത്രി സ്റ്റെര്‍ഗോമെന ടാക്സും മുഖ്യാതിഥികളായി പങ്കെടുത്തു.