'ഞങ്ങളുടെ പാക്ക് സൈന്യം ഇന്ത്യയെ യുദ്ധത്തിൽ തറപറ്റിച്ചശേഷം ഞങ്ങൾ ഏതൊക്കെ രാജ്യത്തുപോയോ അവരെല്ലാം ഞങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് കോൺഗ്രാറ്റ്ലഷൻ എന്നാണ് പറഞ്ഞത്.അത് പാക്കിസ്ഥാന് ലോകത്തിനുമുന്നിലുള്ള വലിയ അംഗീകാരമായി കണക്കാക്കുന്നു. ഞാൻ ഒരു രാജ്യത്തിന്റെയും പേര് പറയുന്നില്ല. പാക്കിസ്ഥാന് എല്ലാ ലോകരാജ്യങ്ങളുടെയും പിന്തുണയുണ്ട്. ഇൻഡ്യക്കതില്ല '
' ചൈന കഴിഞ്ഞ 70 വർഷമായി ഞങ്ങളുടെ സംരക്ഷകരാണ്. ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള ഫോറ ങ്ങളിലും ലോക നയതന്ത്രവേദികളിലും അവർ ഞങ്ങൾക്കൊപ്പമാണ്. സൗദി അറേബിയയും ഞങ്ങളുടെ സോദര രാജ്യമാണ്. അമേരിക്കയും സദാ ഞങ്ങളുടെ കൂടെയാണ്. അവർ പൂർണ്ണമായും ഞങ്ങളുടെ നിലപാടുകൾ അംഗീകരിക്കുന്നു '
' സിന്ധുനദീജല കരാർ പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ട്രൈബൂണൽ ഇന്ത്യക്ക് ശക്തമായ നിർദ്ദേ ശം നൽകിയിട്ടുണ്ട്. ഇന്ത്യ അതുപാലിച്ചില്ലെങ്കിൽ ഞങ്ങൾ യുദ്ധത്തിലേക്കുതന്നെ നീങ്ങും. തുർക്കിയും ചൈനയും അമേരിക്കയും വരെ ഞങ്ങൾക്കൊപ്പമുണ്ടാകും. കരാർ പാലിക്കുകയല്ലാതെ ഇന്ത്യക്ക് മുന്നിൽ മറ്റു വഴികളില്ല.'
' പെഹൽഗാം ആക്രമണത്തിൽ ഞങ്ങളുടെ പങ്കിന് തെളിവുനൽകാൻ ഇന്ത്യയോട് ലോകരാജ്യങ്ങൾ ഒന്നായി ആവശ്യപ്പെട്ടിട്ടും അവർക്ക് തെളിവ് നൽകാൻ കഴിഞ്ഞില്ല. മറിച്ച് ഇന്ത്യ ബലൂച്ചിലെ തീവ്രവാദത്തിനു നൽ കുന്ന പിന്തുണയും കുൽഭൂഷൺ യാദവിനെ ഞങ്ങൾ പിടികൂടിയതും തെളിവുകളായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു '
ക്വാജാ ആസിഫ് - പാക്കിസ്ഥാൻ രാജ്യരക്ഷാമന്ത്രി