അഹമ്മദാബാദ് വിമാന അപകടം. ആരോപണം കടുപ്പിച്ച് പൈലറ്റുമാരുടെ സംഘടന. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തൊഴിലിനോടുള്ള അവഹേളനം

New Update
plane crash

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തില്‍ ആരോപണം കടുപ്പിച്ച് പൈലറ്റുമാരുടെ സംഘടന. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തൊഴിലിനോടുള്ള അവഹേളനമെന്ന് പൈലറ്റുമാരുടെ സംഘടന പറയുന്നു. 

Advertisment

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍. പൈലറ്റുമാരുടെ പിഴവ് എന്ന അവകാശവാദത്തിന് അടിസ്ഥാനമില്ല. 


പൂര്‍ണ്ണമോ പ്രാഥമികമോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. പൂര്‍ണ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിഗമനത്തില്‍ എത്താവൂ എന്നും പൈലറ്റ് മാരുടെ സംഘടന.


അന്വേഷണം സുതാര്യമാക്കണമെന്ന് പ്രതിപക്ഷത്തിന് പിന്നാലെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 


അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിലും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടിലെ എന്‍ജിന്‍ സ്വിച്ച് കട്ട് ഓഫ് ആയതുമായ ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ എ എ ഐ ബി ക്ക് ഇത് വരെയും സാധിച്ചിട്ടില്ല.

Advertisment