ചിത്രവും ശബ്ദവും മാത്രമല്ല കൈയക്ഷരവും എ ഐ കോപ്പിയടിക്കും; ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂൾ, അറിയാം കൂടുതൽ

New Update
handwriting.jpg

ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂൾ വികസിപ്പിച്ചു കഴിഞ്ഞു അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എംബിസെഡ്‌യുഎഐ) ഗവേഷകരാണ് ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂൾ വികസിപ്പിച്ചത്.

Advertisment

എന്തെങ്കിലും കാരണത്താൽ കൈകൾ ചലിപ്പിക്കാൻ കഴിയാതെയോ കൈയ്ക്ക് പരിക്കേൽക്കുകയോ ചെയ്ത ആളുകളുടെ കൈപ്പട തിരിച്ചറിയാനും അത് പകർത്താനും ഈ ടൂളിനാകും. കൂടാതെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ കുറിപ്പുകളും ഇതുവഴി വായിച്ചെടുക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. 

എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ ഊർജിതമായി തന്നെ നടന്നുവരികയായിരുന്നു. പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചിട്ടുള്ളത്. 

ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂൾ അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും അതിനെ സംബന്ധിച്ചുള്ള ആശങ്കകളും ഗവേഷകർ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. ടൂൾ പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുമ്പോൾ ശരിയായ ബോധവത്കരണം നടത്തുന്നതിലൂടെ ഇതിലൂടെയുള്ള തട്ടിപ്പുകൾ ഒരളവ് വരെ കുറയ്ക്കാനാകും എന്നാണ് മനസിലാകുന്നത്.

Advertisment