ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പഴയങ്ങാടി ജുമാ മസ്ജിദിലെ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പഴയങ്ങാടി പുത്തന്‍ പുരയില്‍ കുഞ്ഞുമോന്റെ മകന്‍ അമീന്‍ (27) ആണ് മരിച്ചത്.
സൗണ്ട് എഞ്ചിനീയറായിരുന്നു അമീന്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.