ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. തിരുവാഭരണം അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായി

എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്തുന്ന തിരുവാഭരണം അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായിരിക്കുന്നത്.

New Update
robbery

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്തുന്ന തിരുവാഭരണം അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായിരിക്കുന്നത്.

Advertisment

കൊല്ലം സ്വദേശിയായ കീഴ്ശാന്തി ശ്രീവല്‍സനെയും കാണാനില്ല. ഇയാളാണ് ഇന്നലെ ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയത്.


മേല്‍ശാന്തി രണ്ടാം തീയതി മുതല്‍ അവധിയിലാണ്. ഇതിന് ശേഷം കിഴ്ശാന്തി മാത്രമാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. കാണാതായ കീഴ്ശാന്തിയെക്കുറിച്ചുള്ള രേഖകള്‍ ക്ഷേത്രത്തിലില്ലെ. സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.