Advertisment

ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗത്തിന് മികച്ച നേട്ടം

New Update
alappuzha botaney.jpg

ആലപ്പുഴ : രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി)  ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ  നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ്  മെഡിക്കൽ കോളജിലെ  ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു . ലോകത്തു മരണ കാരണങ്ങളിൽ മൂന്നാമതും ഇൻഡ്യയിൽ രണ്ടാമതും നിൽക്കുന്ന രോഗാവസ്ഥയാണ് ദീർഘകാല ശ്വാസതടസ്സരോഗങ്ങൾ അഥവാ സി.ഒ.പി.ഡി.

ഡോ. വാസന്തി പൊകാല, ഡോ. അഞ്ജലി . വി. ബി , ഡോ. അലിഡ ഫ്രാൻസിസ് , എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൊല്ലത്തു വെച്ചു നടന്ന  അക്കാദമി ഓഫ്  പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ അർധ വാർഷിക സമ്മേളനത്തിൽ വെച്ച്   വിജയികൾക്കുള്ള പുരസ്ക്കാരം നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ദേശീയ പ്രസിഡണ്ട് ഡോ.ടി. മോഹൻ കുമാർ ,  എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ , സെക്രട്ടറി ഡോ. ജൂഡോ വാച്ചാ പറമ്പിൽ,  മിഡ് പൾമോ കോൺ 2024 ചെയർമാൻ ഡോ. സി.എൻ.നഹാസ് ,  എന്നിവർ സമ്മാനിച്ചു .

Advertisment