അയോധ്യയിൽ തിളങ്ങിയത് ആലിയ ഭട്ട്, വസ്ത്രത്തിൽ വരെ 'രാമായണം'

രാമായണത്തിലെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കി വരച്ച ആലിയയുടെ ടര്‍ക്കോയ്‌സ് നീല സാരി നഗരത്തിലെ പ്രധാന സംസാര വിഷയമായിരിക്കുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
alia ayodhya blue.jpg

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി സെലിബ്രിറ്റികളാണ് വന്നെത്തിയത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രണ്‍വീര്‍ കപൂര്‍, കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങി വലിയ താരനിര തന്നെ ചടങ്ങില്‍ എത്തിയിരുന്നു. എന്നാല്‍ മറ്റു നടികളില്‍ നിന്ന് വളരെ സിംമ്പിള്‍ ആയി നീല സാരിയില്‍ വന്നിറങ്ങിയ ആലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ രാമപ്രതിഷ്ഠ ചടങ്ങില്‍ രാമായണ കഥയുടെ ചിത്രങ്ങള്‍ വരച്ച സാരി ധരിച്ചാണ് ആലിയ എത്തിയത്.

Advertisment

രാമായണത്തിലെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കി വരച്ച ആലിയയുടെ ടര്‍ക്കോയ്‌സ് നീല സാരി നഗരത്തിലെ പ്രധാന സംസാര വിഷയമായിരിക്കുകയാണ്. ശിവ ധനുസ് മുതല്‍ വനവാസവും പട്ടാഭിഷേകവും അടങ്ങുന്ന ഭാഗമാണ് സാരിയുടെ മുന്താണിയില്‍ വരച്ചിരിക്കുന്നത്. ആലിയ സാരിയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌റ്റൈലിസ്‌റ് ആയ അമി പട്ടേല്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത് 'ലളിതവും എന്നാല്‍ ചരിത്രവും' ആണെന്നാണ്. 100 മണിക്കൂര്‍ പ്രയത്‌നിച്ചാണ് സാരി പൂര്‍ത്തിയാക്കിയത്.

സാരിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന്റെയും ആലിയയും രണ്‍വീറും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങളുമാണ് അമി പട്ടേല്‍ പങ്കുവെച്ചിരിക്കുന്നത്. വെളുത്ത കുര്‍ത്തയും ജോഡിയായി ധോത്തിയും ബീജ് ഷാളും ധരിച്ചാണ് രണ്‍വീര്‍ ചടങ്ങില്‍ പങ്കെടുത്തത്. സാരിക്കും മിനിമലിസ്‌റ് മേക്കപ്പിനുമൊപ്പം സിമ്പിള്‍ ഹെയര്‍ സ്‌റ്റൈല്‍ തിരഞ്ഞെടുത്തതിനാല്‍ ആലിയയുടെ ഈ ലുക്ക് ആരാധകര്‍ക്ക് ഇഷ്ടപെട്ടു. രണ്‍വീര്‍ സിംഗ് നായകനായ 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' ആണ് ആലിയയുടെ ഒടുവില്‍ റിലീസ് ആയ ചിത്രം. കരണ്‍ ജോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. വാസന്‍ ബാല സംവിധാനം ചെയ്യുന്ന കരണ്‍ ജോഹര്‍ ചിത്രം ജിഗ്രയിലാണ് ആലിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

ayodhya alia bhat
Advertisment