/sathyam/media/media_files/2025/11/24/allcargo-2025-11-24-21-51-57.jpg)
കൊച്ചി: രാജ്യത്തിന്റ എല്ലാ ഭാഗത്തും സേവനം എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും പുതിയ ചരക്കു കൈമാറ്റ (ട്രാന്‍സ്ഷിപ്പ്‌മെന്റ്) കേന്ദ്രങ്ങള്‍ തുറന്ന് ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. ട്രാന്‍ഷിപ്പ്‌മെന്റ് കേന്ദ്രങ്ങളുടെ എണ്ണം 21ല്‍ നിന്ന് 71 ആയാണ് വര്‍ധിപ്പിച്ചത്.
രാജ്യവ്യാപകമായി ട്രാന്‍സ്ഷിപ്‌മെന്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായി കൈമാറ്റ കേന്ദ്രങ്ങളുടെ ഘടനയിലും മാറ്റം വരുത്തി. കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ ടണ്ണേജ് വ്യത്യാസത്തിനനുസരിച്ച് പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. പ്രവര്‍ത്തന ക്ഷമതയും ശേഷിയും വര്‍ധിപ്പിക്കുന്നതിനാണിത്.
ചരക്കു കൈമാറ്റ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് പുതിയ തരം തിരിവ് നടപ്പാക്കിയതോടെ രാജ്യ വ്യാപകമായി ഓള്‍ കാര്‍ഗോയുടെ ചരക്കു ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ തരം തിരിവിനെത്തുടര്‍ന്ന് നാടിന്റെ മുക്കിലും മൂലയിലും അതിവേഗം ചരക്കുകള്‍ എത്തിക്കാനുള്ള സംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us