New Update
/sathyam/media/media_files/hPBdtLBpnqI4p84pNH3V.webp)
അമരാവതി: തിരുപ്പതിയിൽ രണ്ടാമത്തെ പുലിയെയും കെണിവെച്ച് പിടികൂടി. നടപ്പാതക്ക് സമീപം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. തിങ്കളാഴ്ച ഒരു പുലിയെ കെണിവെച്ച് പിടിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും പുലിയെ പിടികൂടിയിരിക്കുന്നത്.
Advertisment
കഴിഞ്ഞയാഴ്ചയാണ് പുലിയുടെ ആക്രമണത്തിൽ ഇവിടെ ആറു വയസ്സുകാരി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം അഞ്ചു വയസ്സുകാരന് നേരെ പുലിയുടെ ആക്രമണവും ഉണ്ടായിരുന്നു. ഇപ്പോൾ പുലിയെ പിടികൂടിയ വാക്ക് വേയിലൂടെ കാട്ടുകരടി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നും തീർത്ഥാടകരിൽ ഭീതപടർത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us