'ആഗോള ആത്മീയ കേന്ദ്രത്തില്‍ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു'; അയോദ്ധ്യയില്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

author-image
ഫിലിം ഡസ്ക്
New Update
കൊവിഡ് മാനദണ്ഡങ്ങള്‍ പറയുന്ന കോളര്‍ ട്യൂണില്‍ ഇനി മുതല്‍ നടന്‍ അമിതാബ് ബച്ചന്റെ ശബ്ദമില്ല

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ രാമക്ഷേത്രമുള്ള  അയോദ്ധ്യയില്‍ സ്ഥലം വാങ്ങിയാതായി റിപ്പോര്‍ട്ട്. ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന  മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മാണ കമ്പനിയില്‍ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയത്.

Advertisment

 14 കോടിയില്‍ അധികം രൂപയ്ക്കാണ് അമിതാഭ് ബച്ചൻ വാങ്ങിയിട്ടുള്ളത്. ആഗോള ആത്മീയ കേന്ദ്രത്തില്‍ വീടുവയ്‍ക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട് .

 22 ന്  അയോദ്ധ്യ പ്രതിഷ്‍ഠ നടക്കുന്ന അന്ന് തന്നെയാണ്  ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉള്‍പ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധയും  ഉദ്ഘാടനം ചെയ്യുന്നത് . 

Advertisment