സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു:  രോ​ഗം സ്ഥിരീകരിച്ചത് 17കാരന്

തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യ വകുപ്പ് പൂട്ടുകയും ചെയ്തു

New Update
Child-in-Critical-Condition-Due-to-Amoebic-meningoencephalitis-Kozhikode

തിരുവനന്തപുരം: ∙ സംസ്ഥാനത്ത് വീണ്ടും  മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യ വകുപ്പ് പൂട്ടുകയും ചെയ്തു. വെള്ളത്തിന്റെ സാംപിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച പതിനേഴുകാരൻ സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള നടപടി  ആരോ​ഗ്യവകുപ്പ് സ്വീകരിച്ചത്. 

teenage-symptoms
Advertisment