/sathyam/media/media_files/2024/12/16/DD5QYzPpcgIpYvb2h8Zm.jpg)
കൽപ്പറ്റ: അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ അമൃതസ്മിതം- ട്രൈബൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദന്ത ചികിത്സ ക്യാമ്പ് കൈനാട്ടി അമൃതകൃപ ചാരിറ്റബിൾ ഹോസ്പിറ്റലിൽ ഡിസംബർ 17 മുതൽ 19 വരെ നടത്തും.
അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയും അമൃതകൃപ ചാരിറ്റബിൾ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 100 പേർക്ക് സൗജന്യ വെപ്പ്പല്ല് വിതരണവും നടത്തും.
അമൃത സ്കൂൾ ഓഫ് ഡെൻ്റിസ്ട്രിയുടെയും പബ്ലിക് ഹെൽത്ത് ഡെൻ്റിസ്ട്രി വിഭാഗത്തിൻ്റെയും കീഴിലുള്ള അമൃതസ്മിതം ട്രൈബൽ ഔട്ട്‌റീച്ച് പ്രോഗ്രാം 2008 മുതൽ 16 വർഷമായി കേരളത്തിലെ ആദിവാസി മേഖലകളിൽ നടക്കുന്നുണ്ട്.
കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ ആയിരക്കണക്കിന് ആളുകളിലേക്ക് ഈ സംരംഭത്തിന്റെ ഭാഗമായി സൗജന്യ ദന്ത ചികിത്സാസേവനങ്ങൾ നൽകി.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി, പുതുക്കോട്, എറണാകുളത്തെ തട്ടേക്കാട്, ഇടമലയാർ, തൃശ്ശൂരിലെ അതിരപ്പള്ളി, വയനാട് ജില്ലയിലെ കൽപ്പറ്റ എന്നിവിടങ്ങളിലാണ് മുൻ വർഷങ്ങളിൽ അമൃതസ്മിതം ക്യാമ്പ് നടന്നിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us