ന്യൂട്രിലൈറ്റ് വിറ്റാമിൻ ഡി പ്ലസ് ബോറോൺ പുറത്തിറക്കി ആംവേ

New Update
vitamin d aamve

കൊച്ചി: വിറ്റാമിൻ ഡിയുടെ കുറവുമൂലമുള്ള സങ്കീർണതകളെ ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ ന്യൂട്രിലൈറ്റ് വിറ്റാമിൻ ഡി പ്ലസ് ബോറോൺ പുറത്തിറക്കി ആംവേ ഇന്ത്യ. വിറ്റാമിൻ ഡിയുടെ അളവ് കൃത്യമായി നിലനിർത്താനും അസ്ഥികളുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷി നിലനിർത്താനും സഹായിക്കുന്ന ചേരുവകൾ അടങ്ങിയ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഒരു ഫോർമുലേഷനാണിത്.

പരമ്പരാഗത വിറ്റാമിൻ ഡി സപ്ലിമെന്റുകൾക്കപ്പുറത്തേക്ക്, വിറ്റാമിൻ ഡി3, ബോറോൺ, വിറ്റാമിൻ കെ2, ക്വെർസെറ്റിൻ, ലൈക്കോറൈസ് എന്നിവയുടെ മിശ്രിതത്തോടെ വരുന്ന ഇവ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് മാറുന്നതിന് മുമ്പ് ഭക്ഷണക്രമത്തിലെ വിടവുകൾ നികത്താൻ സഹായിക്കുന്നു. ആംവേ അംഗീകൃത വിതരണക്കാർ/ ആംവേ ബിസിനസ് ഉടമകൾ എന്നിവയിലൂടെയും ആംവേ വെബ്‌സൈറ്റിലൂടെയും ഇവ ലഭ്യമാണ്.

Advertisment
Advertisment