New Update
/sathyam/media/post_attachments/732Z9zFVM1C8Txwku70k.jpg)
തൃശ്ശൂര്‍: ചാലക്കുടിയില്‍ വാഹനാപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വില്‍പ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്‌സി തങ്കച്ചനാണ് മരിച്ചത്. വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചാണ് മേഴ്‌സി തങ്കച്ചന്‍ കൊല്ലപ്പെട്ടത്.
Advertisment
വഴിയാത്രക്കാരനായ മറ്റൊരാള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്.