ബാലിയില്‍ ഫോട്ടോയെടുക്കുന്നതിനിടില്‍ തിരമാലയില്‍പ്പെട്ട് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ബാലിയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രത്തില്‍  ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
death indian


ബാലി: ബാലിയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രത്തില്‍  ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ഭാര്യയുടെയും സുഹൃത്തിന്റെയും കണ്‍മുന്നില്‍ വെച്ചാണ് ഒഴുക്കില്‍പ്പെട്ടത്.കൊല്‍ക്കത്ത നിവാസിയായ നിലേഷ് മുഖിയാണ് മരണപ്പെട്ടത്‌.

Advertisment

ഏയ്ഞ്ചല്‍ ബില്ലബോംഗില്‍ ചിത്രമെടുക്കുന്നതിനിടെ ശക്തമായ തിരമാല ഇദ്ദേഹത്തെ തട്ടി തെറിപ്പിക്കുകായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് 59കാരനായ മുഖിയുടെ മൃതദേഹം കണ്ടെത്തിയത്.

എയ്ഞ്ചല്‍ ബില്ലബോംഗ് മുമ്പ് സമാനമായ മറ്റ് മരണങ്ങളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതിനാലാണ് 'മരണക്കെണി'യെന്ന് എന്ന്  ഈ സ്ഥലം അറിയപ്പെടുന്നത്. 

സ്ഥലത്ത് ഫോട്ടോയെടുക്കുന്നതിനിടെ മുഖിയും  ഭാര്യയും കൂറ്റന്‍ തിരമാലയില്‍ വെള്ളത്തിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. മുഖിയും ഭാര്യയും ഈ പാറക്കെട്ടിന്റെ അരികില്‍ നിന്ന്‌ ഫോട്ടോയെടുക്കുകയായിരുന്നു. ശക്തമായ തിരമാലയിലാണ് മുഖി കടലിലേക്ക് വീണത്.

ലോക്കല്‍ പോലീസും ഇന്തോനേഷ്യന്‍ നാവികസേനയും  തിരഞ്ഞെങ്കിലും അടുത്ത ദിവസം ഏഞ്ചല്‍സ് ബില്ലാബോംഗില്‍ നിന്ന് ഏകദേശം 12 മൈല്‍ അകലെയുള്ള നുസ ദുവയില്‍ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്.

 

Advertisment