New Update
/sathyam/media/media_files/3fmuTAJIWTCmYS0Vvae0.jpg)
കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത. ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്‌മെൻ്റിലാണ് അനസൂയ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്.
Advertisment
ബൾഗേറിയൻ ചലച്ചിത്രനിർമ്മാതാവായ കോൺസ്റ്റാൻ്റിൻ ബോജനോവ് രചനയും സംവിധാനവും നിർവഹിച്ച ‘ദ ഷെയിംലെസ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.ഒമാരാ ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഡൽഹിയിലെ വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറഞ്ഞത്. കൊൽക്കത്ത സ്വദേശിനിയാണ് അനസൂയ.
തനിക്ക് ലഭിച്ച പുരസ്‌കാരം സമൂഹത്തിൽ പോരാടിക്കൊണ്ടിരിക്കുന്ന ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റു പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും വേണ്ടി പുരസ്‌കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ ഗുപ്ത പറഞ്ഞു.