/sathyam/media/media_files/Ny7Jbg5RYGUOwxJwKdPj.jpg)
വിരാട് അനുഷ്‌ക ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് പിന്മാറിയതിന് പിന്നാലെ ഊഹാപോഹങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലെ മുന്‍ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്‌സാണ് ഇരുവരും വീണ്ടും അച്ഛനമ്മമാരാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. വിരാട് കോഹ്ലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും എബി ഡിവില്ലിയേഴ്സ് തന്റെ ആരാധകരോട് പറഞ്ഞു. എന്നാല്‍ ഈ വിവരം ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല.
2021ലാണ് ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്. മാതാവ് സരോജ് കോഹ്ലിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തില്‍ അഭ്യുഹങ്ങള്‍ പുറത്തുവന്നപ്പോള്‍ അത് വ്യാജമാണെന്ന് പറഞ്ഞ് കോഹ്ലിയുടെ സഹോദരന്‍ വികാസ് രംഗത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സഹോദരന്റെ പ്രതികരണം. അതേസമയം വ്യക്തിഗത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പിന്മാറിയത്. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. കോഹ്ലിയുടെ തീരുമാനത്തിന്റെ കാരണങ്ങള്‍ ഊഹിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ബിസിസിഐ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടര്‍മാരുമായും വിരാട് സംസാരിച്ചു. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ മുന്‍ഗണനയെന്ന് കോലി ആവര്‍ത്തിച്ചു.
കോലിയുടെ തീരുമാനത്തെ ബിസിസിഐ മാനിക്കുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.ബോര്‍ഡും ടീം മാനേജ്‌മെന്റും താരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ അഭാവത്തിലും ടീമിലെ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിസിസിഐയ്ക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. ഇതിനിടെ കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിച്ചു.വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ കളിക്കാരുടെ പ്രകടനത്തിലായിരിക്കണം ശ്രദ്ധ.വിരാടിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും.