/sathyam/media/media_files/2025/12/19/oip-1-2025-12-19-16-28-18.jpg)
ഡൽഹി: പാക്കിസ്ഥാൻ ക്രിമിനലുകളെക്കൊണ്ട് പൊറുതിമുട്ടി അറബ് രാജ്യങ്ങൾ. സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​ത്തിനും ക്രിമിനൽസംഘങ്ങളുമായി ബന്ധപ്പെട്ടും രാജ്യത്തെത്തിയ പാകിസ്ഥാനികളെ നാടുകടത്തി സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്​സും. ഈ ​വ​ർ​ഷം സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്രവേശിച്ചശേഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേസുകൾ ചൂണ്ടിക്കാട്ടി പാ​ക് പൗ​ര​ന്മാ​ർക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെയ്തു.
അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താണെന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റഞ്ഞു. പാകിസ്ഥാനെ അപമാനിക്കാനാണ് ഇവരുടെ ശ്രമമെന്നും പറഞ്ഞു.
2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാ​ത്ര​ക്കാ​രെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യ് 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കിസ്ഥാനികളെ നാ​ടു​ക​ട​ത്തി​യിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ​ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​കി​സ്ഥാ​നോ​ട് കഴിഞ്ഞവർഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. നടപടിയുണ്ടായില്ലെങ്കിൽ പാ​കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാകുമെന്ന് സൗ​ദി മ​ത​കാ​ര്യമ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
ഭിക്ഷാടനവ്യവസായം പാക്മാഫിയ സം​ഘ​ടി​ത​മാ​യി ചെയ്യുന്നുവെന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു. പാകിസ്ഥാനികൾക്കുള്ള വീസ് നടപടികളിൽ നിയന്ത്രണമേർപ്പെടുത്തിരിക്കുകയാണ് വിവിധ വിദേശരാജ്യങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us